Motivation Stories

survival| പരിശീലകനൊപ്പം വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് നടി ഭാവന

Published

on

നീണ്ട ഇടവേളക്ക് ശേഷം മലയാളത്തില്‍ സജീവമാകാനൊരുങ്ങുകയാണ് നടി ഭാവന.ഭാവനയുടേതായി പുറത്തിറങ്ങാനിരിക്കുന്ന സര്‍വൈവല്‍ എന്ന ഹ്രസ്വചിത്രത്തിന്റെ ട്വീസര്‍ അടുത്തിടെ വൈറലായിരുന്നു. ബോക്‌സറുടെ റോളില്‍ എത്തുന്ന ഭാവന പഞ്ചിങ് പാഡില്‍ കഠിന പരിശീലനത്തില്‍ ഏര്‍പ്പെടുന്നത് ട്വീസറിലുണ്ട്.

ഫിറ്റ്‌നസില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന താരം ഇപ്പോള്‍ തന്റെ പുതിയൊരു വര്‍ക്കൗട്ട് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. പരിശീലകനൊപ്പമാണ് താരം വര്‍ക്കൗട്ട് ചെയ്യുന്നത്. ലോവര്‍ ബോഡിയെ ശക്തിപ്പെടുത്തുന്ന ബോക്‌സ് ജംപ് അടക്കമുള്ള വര്‍ക്കൗട്ടുകളാണ് താരം പരിശീലിക്കുന്നത്. ‘നിങ്ങള്‍ ഇതുവരെ അവിടെ ഇല്ലായിരിക്കാം, പക്ഷേ നിങ്ങള്‍ ഇന്നലെ ഉണ്ടായിരുന്നതിനേക്കാള്‍ അടുത്താണ്’ എന്ന തലക്കെട്ടോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Trending

Exit mobile version