കേസന്വേഷണവും പ്രതികള്‍ക്ക് പിന്നാലെയുള്ള പാച്ചിലും മാത്രമല്ല ശരീര സംരക്ഷണത്തിലും ഒരുപിടി മുന്നിലാണ് തങ്ങളെന്ന് തെളിയിച്ചിരിക്കുകയാണ് കേരള പോലീസുകാര്‍. തിരുവനന്തപുരത്ത് നടന്ന കേരള പോലീസിന്റെ ശരീരസൗന്ദര്യമത്സരത്തിലാണ് കാരിരുമ്പ് പോലെ കരുത്തരായ പോലീസുകാര്‍ മാറ്റുരച്ചത്. മത്സരത്തില്‍ കെ.എ.പി രണ്ടാം ബറ്റാലിയനിലെ ശ്രീജിത്ത് ബി.റ്റി. മിസ്റ്റര്‍ കേരള പോലീസ് 2022 ആയി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷവും മിസ്റ്റര്‍ കേരള പോലീസായി തിരഞ്ഞെടുക്കപ്പെട്ടത് ശ്രീജിത്ത് ആണ്. കിഴക്കെ കോട്ട ഗാന്ധി പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്താണ് ഉദ്ഘാടനം നിര്‍വഹിച്ചത്. 55 കിലോ മുതല്‍ 90 കിലോ വരെ വിഭാഗങ്ങളിലായി കേരള പൊലീസിലെ നിരവധി മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്.
90 കിലോ വിഭാഗത്തില്‍ ബാസിത്ത് അന്‍വറാണ് ചാമ്പ്യനായത്. രണ്ടാം സ്ഥാനം സൂരജ് സുഗുണന്‍ സ്വന്തമാത്തി. 85 കിലോ വിഭാഗത്തല്‍ ശ്രീജിത്തിന് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം ദീപുവും സ്വന്തമാക്കി. 80 കിലോ വിഭാഗത്തില്‍ അഖില്‍ നാഥ് ഒന്നാം സ്ഥാനം നേടിയപ്പോള്‍ ജയപ്രകാശ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. 75 കിലോ വിഭാഗത്തില്‍ ധയാല്‍, വിജേഷ് എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയപ്പോള്‍ 70 കിലോ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ദേവാനന്ദും, രണ്ടാം സ്ഥാനം സുദേവും നേടി. 65കിലോ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഷിജുവും, രണ്ടാം സ്ഥാനം റോബിന്‍ ജോര്‍ജ്ജും സ്വന്തമാക്കി. 60കിലോ വിഭാഗത്തില്‍ ഒന്നാം സ്ഥാനം സ്നേഹലാല്‍, രണ്ടാം സ്ഥാനം സന്ദീപ് എന്നിവരും 55 കിലോ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഷിബു, രണ്ടാം സ്ഥാനം വിജിത്ത് എന്നിവരും സ്വന്തമാക്കി. മത്സരത്തിന്റെ ഒരു വീഡിയോ കേരള പോലീസ് തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലൂടെ പങ്ക് വെച്ചിട്ടുണ്ട്.