Others

ട്രെഡ്മില്ലില്‍ 12 മണിക്കൂര്‍ നിര്‍ത്താതെ ഓടിയ യുവാവ് പിന്നിട്ടത് 66 കിലോമീറ്റര്‍

Published

on

ഫിറ്റ്‌നസ് നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തിനായി ഉത്തര്‍പ്രദേശുകാരനായ യുവാവ് തിരഞ്ഞെടുത്ത വഴി റെക്കോഡുകളില്‍ ഇടംപിടിക്കാനൊരുങ്ങുന്നു. സൈനുല്‍ അബെദിന്‍ എന്ന യുവാവ് ആണ് ട്രെഡ്മില്‍ മെഷീനില്‍ നിര്‍ത്താതെ 12 മണിക്കൂര്‍ ഓടി ഏവരേയും അമ്പരപ്പിച്ചിരിക്കുന്നത്. ഫിറ്റ്നസ് നിലനിര്‍ത്തുന്നതില്‍ ഏറെ തല്‍പരനായ സൈനുല്‍ അബെദിന്‍ ട്രെഡ്മില്ലില്‍ 12 മണിക്കൂര്‍ കൊണ്ട് 66 കിലോമീറ്റര്‍ ദൂരമാണ് ഓടിത്തീര്‍ത്തത്.മോട്ടോര്‍ ഘടിപ്പിച്ചിട്ടില്ലാത്ത സാധാരണ ട്രെഡ്മില്ലാണ് ഇതിനായി തിരഞ്ഞെടുത്തത്
ഈ നേട്ടത്തോടെ തന്റെ പേര് ഗിന്നസ് ബുക്കില്‍ ഇടം പിടിക്കുമെന്ന പ്രതീക്ഷയിലാണ് ആബെദിന്‍.

വേറിട്ട മറ്റ് പല മത്സരങ്ങളിലും പങ്കെടുത്ത സൈനുല്‍ ആബെദിന്‍ മൊറാദാബാദ് എക്‌സ്പ്രസ് എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്. 2018-ല്‍, സ്ത്രീകളോടുള്ള ആദര സൂചകമായി ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ നിന്ന് ഓട്ടം ആരംഭിച്ച അബെദിന്‍ ആഗ്ര, ജയ്പൂര്‍, ഡല്‍ഹി എന്നിവിടങ്ങളിലൂടെയാണ് കടന്നുപോയത്. ഏഴു ദിവസവും 22 മണിക്കൂറും കൊണ്ട് ഈ ഓട്ടം പൂര്‍ത്തിയാക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി. കൊറോണ കാലത്ത്, പോലീസുകാരെ ആദരിച്ച് അബേദിന്‍ 50 കിലോമീറ്റര്‍ ഓടിത്തീര്‍ത്തു

ശനിയാഴ്ചയാണ് അദ്ദേഹം ട്രെഡ്മില്ലില്‍ ഓട്ടം തുടങ്ങിയത്. നിരവധി ജില്ലാ ഉദ്യോഗസ്ഥര്‍ അബെദിന് പിന്തുണയുമായി എത്തിയിരുന്നു. ശനിയാഴ്ച രാത്രി വൈകിയാണ് അദ്ദേഹം ഓട്ടം പൂര്‍ത്തിയാക്കിയത്. പൂക്കള്‍ വാരിയെറിഞ്ഞാണ് കൂടിനിന്നവര്‍ യുവാവിനെ ആദരിച്ചത്.

Trending

Exit mobile version