ശരീരം ഫിറ്റായിരിക്കാനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുമായി പലരും പല വിധ വര്‍ക്കൗട്ടുകളില്‍ ഏര്‍പ്പെടാറുണ്ട്. എന്നാല്‍ പലരും പ്രധാന വര്‍ക്കൗട്ടുകള്‍ക്ക് മുന്‍പ് ചെയ്യുന്ന വാം അപ് എക്സൈസുകള്ക്ക് അത്രയൊന്നും പ്രാധാന്യം കൊടുക്കാറില്ല. ഇത്തരക്കാര്‍ ആയാസകരമായ വര്‍ക്കൗട്ടുകളിലേക്ക് പെട്ടന്ന് പ്രവേശിക്കുകയാണ് ചെയ്യുന്നത്.വാം അപ് എക്സൈസുകളിലൂടെ ശരീരത്തെ സജ്ജമാക്കാതെയും മസിലുകളെ ചലനാത്മകമാക്കാതെയും അവരുടെ വര്‍ക്ക്ഔട്ടിലേക്ക് കടക്കുന്നത് പരിക്കുകള്‍ക്ക് കാരണമാകും.
സെലിബ്രിറ്റി ട്രെയിനറും സുമയ ഫിറ്റ്നസിന്റെ സ്ഥാപകയുമായ സുമയ ഡാല്‍മിയ തന്റെ ഏറ്റവും പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ഇക്കാര്യത്തെ കുറിച്ചാണ് പറയുന്നത്. ‘നിങ്ങള്‍ വാം അപ് എക്സൈസുകള്‍ ഒഴിവാക്കി നേരിട്ട് വ്യായാമത്തിലേക്ക് കടക്കുന്നുണ്ടോ?’ എന്ന് ചോദിച്ചുകൊണ്ട് തുടങ്ങുന്ന പോസ്റ്റില്‍ ഓരോ വര്‍ക്കൗട്ടിന് മുമ്പും ഒരു നല്ല വാം അപിന്റെ പ്രാധാന്യത്തെക്കുറിച്ച് സുമയ ഊന്നിപ്പറയുന്നുണ്ട്.
ട്രെഡ്മില് എക്സൈസ് മാത്രമല്ല ,മൊബിലിറ്റി ഡ്രില്ലുകള്‍, ഡൈനാമിക് സ്ട്രെച്ചുകള്‍ അല്ലെങ്കില്‍ ഒരു ഉപകരണ രഹിത ഷോര്‍ട്ട് സര്‍ക്യൂട്ട് കാര്‍ഡിയോ പോലും വാം അപ് ആയി ചെയ്യാമെന്ന് കുറിപ്പില്‍ പറയുന്നു. വിവിധ തരത്തിലുള്ള വാം അപുകളുെട ഒരു വീഡിയോയും അവര്‍ പങ്കുവെച്ചിട്ടുണ്ട്. ട്രെഡ്മില്ലിലെ ഒരു ജോഗിംങ്ങിലാണ് സുമയ വാം അപ് ആരംഭിക്കുന്നത്. തുടര്‍ന്ന് സ്കിപ്പിംഗ് റോപ്പുകള്‍, ക്വിക്ക് ജോഗുകള്, ജമ്പിംഗ് ജാക്കുകള്‍, മൗണ്ടന്‍ ക്ലൈമ്പര്മാര്, സൈഡ് ഷഫിള്‍ എന്നിവ ചെയ്യുന്നതും വീഡിയോവിലുണ്ട്.
വാം അപുകള്‍ ഓരോ വ്യായാമത്തിന്റെയും നിര്‍ണായക ഭാഗമാകേണ്ടത് എന്തുകൊണ്ടാണെന്നും സുമയ ഡാല്‍മിയ പറയുന്നു:
1. വാം അപിലൂടെ ശരീരത്തെ സജ്ജമാക്കുന്നത് വ്യായാമങ്ങള്‍ക്കിടെ സംഭവിക്കാവുന്ന പരിക്കുകള്‍ തടയാനാകും.
2. വാം അപിലൂടെ മസിലുകള്‍ ചൂട്് പിടിക്കുകയും രക്തയോട്ടം വര്‍ദ്ധിക്കുകയും ചെയ്യും. ഇതു വഴി സന്ധികളും പെട്ടെന്നുള്ള ചലനത്തിന് സജ്ജമാകുന്നു.
3. ഒരു നല്ല വാം അപ് നിങ്ങളുടെ സന്ധികളുടെ ചലന ശേഷി വര്‍ദ്ധിപ്പിക്കും. ഇത് നിങ്ങളെ പെട്ടെന്നുള്ള ശാരീരിക പ്രതികരണങ്ങള്‍ക്ക് സജീവമാക്കുകയും ചടുലമായ നീക്കത്തെ സഹായിക്കുകയും ചെയ്യും.
നിങ്ങള്‍ ഏത് തരത്തിലുള്ള വ്യായാമം ചെയ്താലും ചില അടിസ്ഥാനകാര്യങ്ങള്‍ പിന്തുടരേണ്ടതുണ്ടെന്ന് മനസ്സിലാക്കേണ്ടതാണെന്നും സുമയ പറഞ്ഞു വെക്കുന്നു.