Celebrities

തുടര്‍ച്ചയായി കഠിനമായി പ്രയത്‌നിക്കുക; വിക്കി കൗശല്‍ പിന്തുടരുന്ന അഞ്ച് ഫിറ്റ്‌നസ് ടിപ്‌സുകള്‍

Published

on

ആരോഗ്യകരമായ ഭക്ഷണക്രമത്താലും ജീവിതശൈലിയാലും ഏവരേയും പ്രചോദിപ്പിക്കുന്ന ബോളിവുഡ് താരങ്ങളുടെ കൂട്ടത്തില്‍ നടന്‍ വിക്കി കൗശലും ഉള്‍പ്പെടുന്നു. ഫിറ്റ്‌നസ് പ്രേമികളായ നിരവധി ആരാധകര്‍ക്ക് പ്രചോദനമാണ് താരം. ജിം ഷെഡ്യൂളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും അദ്ദേഹം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പതിവായി പങ്കുവെക്കാറുണ്ട്. പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ പരിചയപ്പെടുത്തുകയും ഫാസ്റ്റ് ഫുഡുകള്‍ ഒഴിവാക്കാന്‍ ആളുകളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു താാരം. സിനിമകളുമായി തിരക്കുള്ള ഷെഡ്യൂളുകള്‍ക്കിടയിലും താരം വര്‍ക്കൗട്ടുകള്‍ക്കായി സമയം കണ്ടെത്തുന്നു

ആരോഗ്യവും ജീവിതശൈലിയും മെച്ചപ്പെടുത്തുന്നതിന് നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കാവുന്ന വിക്കി കൗശലില്‍ നിന്നുള്ള ചില ഫിറ്റ്‌നസ് ടിപ്പുകളാണ് ഇവിടെ പങ്കുവെക്കുന്നത്.

ജിമ്മില്‍ കഠിനാധ്വാനം ചെയ്യുക: തന്റെ സിനിമകളില്‍ താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് അനുയോജ്യമായ രൂപം ലഭിക്കാന്‍ വിക്കി ജിമ്മില്‍ കഠിനമായി പരിശീലിക്കുന്നു. കഥാപാത്രത്തിന്റെ രൂപഘടനയിലേക്ക് എത്താന്‍ മണിക്കൂറുകളോളം ജിമ്മില്‍ ചെലവഴിക്കുന്നത് അദ്ദേഹത്തിന് പ്രശ്‌നമല്ല. വിക്കിയെ പോലെ, നിങ്ങള്‍ ആഗ്രഹിക്കുന്ന ശരീരഘടന ലഭിക്കുന്നതിന് ജിമ്മില്‍ ശരിയായ പരിശീലന പരിപാടികളില്‍ ഏര്‍പ്പെടുക.

പുതിയതും ആവേശകരവുമായ വര്‍ക്ക്ഔട്ടുകള്‍ പരീക്ഷിക്കുക: ദിവസവും ഒരേ തരം വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ അത് വിരസതയും മടുപ്പും ഉളവാക്കും. സ്വയം പ്രചോദിപ്പിക്കാന്‍ വിക്കി പുതിയ വര്‍ക്കൗട്ടുകള്‍ പരീക്ഷിക്കുന്നു. നിങ്ങളുടെ പരിശീലകന്റെ സഹായത്തോടെ നിങ്ങള്‍ക്ക് പുതിയ വ്യായാമങ്ങള്‍ പരീക്ഷിക്കാം

വ്യായാമ ദിനചര്യയില്‍ സ്ഥിരത പുലര്‍ത്തുക: കൊവിഡില്‍ നിന്ന് സുഖം പ്രാപിച്ചതിന് ശേഷം വിക്കി തന്റെ വര്‍ക്ക്ഔട്ട് ദിനചര്യ ഉത്സാഹത്തോടെ തുടര്‍ന്നു. വ്യായാമങ്ങള്‍ ചെയ്യാതിരിക്കാന്‍ വിക്കി ഒരിക്കലും ഒഴികഴിവ് പറയുന്നില്ല. വ്യായാമത്തിനായി പ്രചോദിതനായി തുടരുകയും ദിനചര്യയില്‍ സ്ഥിരത പുലര്‍ത്തുകയും ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ ഫിറ്റനസ് മന്ത്രം.

ആരോഗ്യകരമായ പ്രഭാതഭക്ഷണത്തോടെ ദിവസം ആരംഭിക്കുക: മുട്ടകള്‍, ഓട്സ്, വെണ്ണ, സ്‌ട്രോബെറി, ബ്ലൂബെറി, ചോക്ലേറ്റ് എന്നിവ അടങ്ങിയ പ്രഭാതഭക്ഷണത്തിന്റെ ചിത്രം വിക്കി കൗശല്‍ ഒരിക്കല്‍ പങ്കിട്ടിരുന്നു. .പരിശീലകന്‍ നിര്‍ദ്ദേശിക്കുന്ന ആരോഗ്യകരമായ പ്രഭാതഭക്ഷണം നിങ്ങള്‍ പിന്തുടരണം

ശരിയായ ഭക്ഷണക്രമം: ആരോഗ്യമുള്ള ശരീരത്തിന് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം, കാര്‍ബോഹൈഡ്രേറ്റ്, ആരോഗ്യകരമായ കൊഴുപ്പ്, പോഷകാഹാരം എന്നിവയും നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്.

 

Trending

Exit mobile version