Celebrities

‘നീയൊക്കെ ജിമ്മില്‍ പോയിട്ട് എന്ത് കാണിക്കാനാ’ ; പ്രചോദനം പകര്‍ന്ന് അമേയയുടെ വര്‍ക്കൗട്ട് പോസ്റ്റ്

Published

on

കൊവിഡ് മഹാമാരി വന്നതോടെയാണ് നമ്മില്‍ പലരും പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടതിന്റേയും ഫിറ്റ്‌നസ് നിലനിര്‍ത്തേണ്ടിതിന്റേയും പ്രധാന്യത്തെ കുറിച്ച് അല്‍പമെങ്കിലും ബോധവാന്‍മാരായത്. എന്നാല്‍ ഫിറ്റ്നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാകാതിരുന്ന പല സെലിബ്രിറ്റികളേയും നമുക്കറിയാം. ഇക്കൂട്ടത്തില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ല. ഹോളിവുഡ് ബോളിവുഡ് താരങ്ങള്‍ക്ക് പുറമെ മലയാളത്തിലെ മിക്ക യുവ താരങ്ങളും ഫിറ്റ്‌നസ് ഫ്രീക്കുകളാണ്. ജിമ്മുകള്‍ അല്ലെങ്കില്‍ വെല്‍നസ്, ഫിറ്റ്‌നസ് കേന്ദ്രങ്ങളിലെ നിത്യ സന്ദര്‍ശകരാണ് മിക്കവരും. ഫിറ്റ്‌നസിന്‍രെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് ഇന്ന് മിക്ക സിനിമാതാരങ്ങളും .ഇപ്പോഴിതാ ജിമ്മില്‍ നിന്നുള്ള നടി അമേയ മാത്യുവിന്റെ ചില വര്‍ക്കൗട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

മോഡലിംഗിലൂടെ സിനിമയിലേയ്ക്ക് എത്തിയ താരമാണ് അമേയ. കരിക്ക് വെബ് സിരീസിലെ വേഷമാണ് താരത്തെ മലയാളികള്‍ക്ക് പ്രിയങ്കരിയാക്കിയത്. ആട് 2, ഒരു പഴയ ബോംബ് കഥ തുടങ്ങിയ സിനിമകളില്‍ താരം വേഷമിട്ടിട്ടുണ്ട്. അപ്പോള്‍ പറഞ്ഞു വന്നത് താരത്തിന്റെ ഫിറ്റ്‌നസ് പ്രേമത്തെ കുറിച്ചാണ്. അമേയ തന്നെയാണ് തന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചിത്രങ്ങള്‍ക്ക് അമേയ മാത്യു നല്‍കിയ അടിക്കുറിപ്പാണ് ഏറെ പ്രചോദനകരമാകുന്നത്.

‘നീ ഒക്കെ ജിമ്മില്‍ പോയിട്ട് എന്ത് കാണിക്കാനാ, എന്ന് തുടങ്ങി പലതരത്തിലുള്ള പരിഹാസങ്ങളും നമ്മള്‍ ലൈഫില്‍ നേരിടേണ്ടി വരും.. അത്തരത്തിലുള്ള ഒരു ആക്ഷേപങ്ങളും നമ്മളെ പിന്നോട്ട് വലിക്കരുത്… കളിയാക്കലുകള്‍ക്കും, പുച്ഛങ്ങള്‍ക്കും നാം മറുപടി പറയേണ്ടത് നമ്മുടെ വിജയത്തിലൂടെയാണ്… എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം അമേയ കുറിച്ചത്

 

Trending

Exit mobile version