Workouts
വീട്ടില്‍വെച്ചും ഫിറ്റ്നസും ആകാരഭംഗിയും നേടാം; രഹസ്യം വെളിപ്പെടുത്തി കിരണ്‍ ഡംബ്ല
കൊവിഡ് മഹാമാരി ലോകം കീഴടക്കും മുമ്പ് കേരളത്തിലേയും പതിവ് കാഴ്ചയായിരുന്നു ഹെല്‍ത്ത് ക്ലബ്ബുകളിലേക്കും ജിമ്മുകളിലേക്കും എന്ന് വേണ്ട മറ്റ് ശാരീക അധ്വാനം വേണ്ട കളികളിലും ഏര്‍പ്പെടാനായി പോകുന്നവരുടെ നിര. ആണ് പെണ് വ്യത്യാസമില്ലാതെ നിരവധി പേരാണ് ഇത്തരം സ്ഥാപനങ്ങളെ ആശ്രയിച്ചിരുന്നത്. കൊവിഡെന്ന മഹാമാരി ഈ പതിവുകളെ എല്ലാം തെറ്റിച്ചിട്ട് കാലം ഏറെയായി. ഇതേത്തുടര്‍ന്ന് ടെന്‍ഷന്‍ അടിക്കുന്ന നിരവധി പേരുണ്ട്. വയറു ചാടി അല്ലങ്കില്‍ തടികൂടി തുടങ്ങിയവയാണ് അവരുടെ പ്രശ്നങ്ങള്‍.

ഇപ്പോള്‍ വര്‍ക്കൗട്ടിന് നല്ലത് വീട് തന്നെയെന്ന് കിരണ്‍ ഡംബ്ല
ജിമ്മുകളും ഫിറ്റ്നസ് സെന്ററുകളും അടഞ്ഞു കിടക്കുകയാണെങ്കിലും വീട്ടില്‍വെച്ച് തന്നെ വര്‍ക്കൗട്ടുകള്‍ ചെയ്ത് ഫിറ്റ്നസും ബോഡി ഷേപ്പും നിലനിര്‍ത്താമെന്നാണ് കിരണ്‍ ഡംബ്ല പറയുന്നത്. പറയുന്നത് കിരണ്‍ ഡംബ്ലയാകുമ്പോള് വിശ്വസിക്കാതെ തരമില്ല. കാരണം വെറുമൊരു സാധാരണ വീട്ടമ്മയായിരുന്ന കിരണ്‍ ഡംബ്ല ഇന്ന് ലോകത്തിലെ തന്നെ മികച്ച ബോഡി ബില്‍ഡറും സൂപ്പര്‍ താരങ്ങളുടെ സൂപ്പര്‍ ട്രെയിനറുമാണ്. ‘പുറത്തെ സാഹചര്യം അത്ര നല്ലതല്ലെങ്കില്‍ വര്‍ക്കൗട്ടിന് നല്ലത് വീട് തന്നെയാണെന്നാണ് കിരണ്‍ ഡംബ്ല പറയുന്നത്. മാത്രവുമല്ല ജിമ്മുകളില്‍ മാത്രമെ വര്‍ക്കൗട്ടുകള്‍ ചെയ്യാന്‍ കഴിയു എന്നത് തെറ്റായ കാഴ്ചപ്പാടാണെന്നും ഡംബ്ല പറഞ്ഞ് വെക്കുന്നു.
സ്ക്വാട്ടുകള്‍, പുഷ്അപുകള് , സ്കിപിങ്ങുകള്
മികച്ച രീതിയില്‍ വര്‍ക്കൗട്ടുകള്‍ ചെയ്യാന്‍ വീട്ടില്‍നിന്നുതന്നെ സാധിക്കും. ഇതിനായി സ്ക്വാട്ടുകള്‍, പുഷ്അപുകള് , സ്കിപിങ്ങുകള് എന്നിവ തിരഞ്ഞെടുക്കാമെന്ന് ഡംബ്ല പറയുന്നു. വെള്ളം നിറച്ച ബോട്ടിലുകള്‍ ഡംബല്സുകളാക്കി മാറ്റി കൈകള്‍ക്കുള്ള വ്യായാമങ്ങള്‍ ചെയ്യാന്‍ കഴിയും. വീട്ടിനുള്ളിലെ പടികള്‍ കയറിയിറങ്ങുന്നത് മികച്ച കാര്‍ഡിയാക് വ്യായാമമാണ്. അര്‍പ്പണ ബോധത്തോടെയുള്ള 30 മിനുട്ട് ഇത്തരം വ്യായാമങ്ങളോടൊപ്പം പോഷക സമൃദ്ധമായ ഭക്ഷണ ശീലങ്ങള്‍ പിന്തുടരുകയും ധാരാളം വെള്ളം കുടിക്കുകയും വേണമെന്നും ഡംബ്ല ഓര്‍മ്മപ്പെടുത്തുന്നു.

ആരോഗ്യം പണച്ചിലവില്ലാതെ
ജിം ഉപകരണങ്ങള്‍ വാങ്ങാനായി പലരും ധരാളം പണം ചിലവഴിക്കാറുണ്ടെങ്കിലും അവ ഭൂരിഭാഗം പേരും ഉപയോഗിക്കാതെ പൊടിപിടിച്ച് കിടക്കുന്ന സ്ഥിതിയാണ് സാധാരണ കണ്ടുവരുന്നതെന്നും ഡംബ്ല പറയുന്നു. ഈ സാഹചര്യത്തിലാണ് പണം മുടക്കില്ലാതെ വീട്ടിലുള്ള സാധനങ്ങളും സാഹചര്യങ്ങളും ഉപയോഗപ്പെടുത്തി വ്യായാമം ചെയ്യാന്‍ ശ്രമിക്കേണ്ടതെന്നും താന്‍ ഓണ്‍ലൈന്‍ ആയി നിരവധി പേര്‍ക്ക് ഇത്തരത്തില്‍ ക്ലാസുകള്‍ നല്‍കുന്നുണ്ടെന്നും ഡംബ്ല പറഞ്ഞുവെക്കുന്നു.
കിരണ്‍ ഡംബ്ല പരിചയപ്പെടുത്തുന്ന വര്‍ക്കൗട്ടുകള്‍ ഇങ്ങനെയാണ്:
1 പത്ത് മുതല്‍ പതിനഞ്ച് മിനുട്ടുവരെ വീട്ടിലെ ഗോവണികള്‍ കയറുകയും ഇറങ്ങുകയും ചെയ്യുക.
2 സ്ക്വാട്ടുകള്‍
3 പുഷ്അപുകള്
4 ഡംബലുകള്‍ ഇല്ലെങ്കില്‍ വെള്ളം നിറച്ച ബോട്ടിലുകള്‍ ഡംബലുകള്‍ പോലെ ഉപയോഗിച്ച് കൈകളിലെ ബൈസപ്, ട്രൈസപ് വര്‍ക്കൗട്ടുകള്‍ ചെയ്ത ശേഷം ബാക്ക് മസിലുകള്‍ക്കും ആവശ്യമായ വ്യായാമം നല്‍കുക.
5 അഞ്ച് മുതല്‍ പത്ത് മിനുട്ട് വരെ ശ്വസന നിയന്ത്രണ വ്യായാമമായ പ്രാണായാമ പരിശീലിക്കുക
6 പോഷക സമൃദ്ധമായ ഭക്ഷണവും ധാരാളം വെള്ളവും ശീലമാക്കുക
Workouts
arm fat| കൈകളിലെ കൊഴുപ്പ് കളയാം; വീട്ടില്‍ വെച്ച് ചെയ്യാവുന്ന വ്യായാമങ്ങള്‍
കൈകളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് പലര്‍ക്കുമൊരു പ്രശ്നമാണ്. പ്രത്യേകിച്ച് സ്ത്രീകളില്‍. ജനിതക കാരണങ്ങളാലും പലരുടെയും കൈകളിലെ കൊഴുപ്പ് വര്‍ദ്ധിക്കും. ലളിതമായ ചില വ്യായാമങ്ങളിലൂടെ കൈയിലെ കൊഴുപ്പ് നമുക്ക് കുറയ്ക്കാനാകും.
പൊണ്ണത്തടിയെ വയറിലെ കൊഴുപ്പ് എന്ന് മാത്രമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് തെറ്റായിരിക്കും. ഒരു വ്യക്തിയുടെ ശരീരത്തിന്റെ ഏത് ഭാഗത്തും കൊഴുപ്പ് നിക്ഷേപിക്കാം. വയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്ന കാര്യം വരുമ്പോള്‍, ആളുകള്‍ ഇതിനായി പല തരത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യാറുണ്ട്. എന്നാല്‍ കൈയിലെ തടി കുറയ്ക്കുന്ന കാര്യത്തില്‍ ശ്രദ്ധ കുറവാണ്. കൈകള്‍ കാണുന്ന തരത്തില്‍ വസ്ത്രം ധരിക്കുമ്പോള്‍ കൈകളുടെ കൊഴുപ്പ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നു. ശരീരം മുഴുവനോടൊപ്പം കൈകളിലെ കൊഴുപ്പും കുറഞ്ഞില്ലെങ്കില്‍, അത് അരോചകമായി കാണപ്പെടും. കൈകളിലെ കൊഴുപ്പ് കളയാനായി വീട്ടില്‍ വെച്ച് തന്നെ ചെയ്യാവുന്ന ചില ലളിതമായ വ്യായാമങ്ങളാണ് ഇവിടെ പറയുന്നത്.
പുഷ് അപ്പുകള്‍

പുഷ് അപ്പുകളുടെ സഹായത്തോടെ കൈകളിലെ കൊഴുപ്പ് കുറയ്ക്കാം. കൈകളിലെ കൊഴുപ്പുകള്‍ എരിച്ചു കളയാന്‍ വളരെ നല്ലൊരു വ്യായാമമാണിത്.
ഇതിനായി തറയില്‍ കമഴ്ന്നു കിടന്ന് കൈകള്‍ രണ്ടും ഇരുവശത്തായി കുത്തി, പാദങ്ങളും കൈപ്പത്തികളും തറയില്‍ അമര്‍ത്തി, കൈമുട്ടുകള്‍ നിവര്‍ത്തി ശരീരം ഉയര്‍ത്തുക. ഈ സമയം കാല്‍മുട്ടുകള്‍ നിവര്‍ന്നിരിക്കണം. രണ്ട് സെക്കന്‍ഡ് ഈ നിലയില്‍ തുടര്‍ന്ന ശേഷം കൈമുട്ടുകള്‍ മാത്രം മടക്കി ശരീരം താഴ്ത്തണം. ഇത് കഴിയാവുന്ന ആവര്‍ത്തി ചെയ്യുക. കൈകള്‍ക്ക് ബലം വര്‍ധിക്കാനും കോര്‍ എരിയയെ ശക്തിപ്പെടുത്താനും ഈ വര്‍ക്കൗട്ടിന് കഴിയും
പ്ലാങ്ക്

ഇതിനായി ഒരു ബ്ലാങ്കറ്റോ മാറ്റുകളോ ഉപയോഗിക്കാവുന്നതാണ് . കൈമുട്ടുകളും കാല് വിരലുകളും മാത്രം നിലത്തു കുത്തി ശരീരമുയര്‍ത്തി നിലത്തിനു സമാന്തരമായി നില്ക്കുക. കൈത്തണ്ടയും കാല്‍വിരലുകളും മാത്രം നിലത്തുറപ്പിച്ച് ശരീരത്തിന്റെ മധ്യഭാഗം അല്പം ഉയര്‍ത്തിപ്പിടിക്കണം. ഇങ്ങനെ ചെയ്യുമ്പോള്‍ ശരീരം വളയാതെ ശ്രദ്ധിക്കുക. ഈ നിലയില്‍ എത്ര സമയം നില്ക്കാന് പറ്റുന്നോ അത്ര നേരം നില്ക്കു. ദിനംപ്രതി പ്ലാങ്ക് പൊസിഷനില്‍ നില്ക്കുന്ന സമയവും കൂട്ടിക്കൊണ്ടുവരിക.
ബൈസപ് കള്‍സ്

ഒരു ജോഡി ഡംബില്സിന്റെ സഹായത്തോടെ ചെയ്യാവുന്ന ഒരു വര്‍ക്കൗട്ടാണിത്. നിന്നുകൊണ്ടോ ഒരു സ്റ്റൂളില്‍ ഇരുന്നുകൊണ്ടോ ഇത് ചെയ്യാവുന്നതാണ്.
ഡംബെല്സ് കൈകളില്‍ പിടിച്ചു പതിയെ താഴേക്ക് കൊണ്ടു വന്ന ശേഷം ഷോള്‍ഡര്‍ ലെവലില്‍ ഉയര്‍ത്തുക. ഒരു തവണ ഇടതു കൈയെങ്കില്‍ അടുത്ത തവണ വലതുകൈ ഉപയോഗിച്ച് ചെയ്യുക. തുടക്കക്കാര്‍ പത്ത് വീതമുള്ള മൂന്ന് സെറ്റ് ചെയ്താല്‍ മതിയാകും.
കാര്‍ഡിയോ

പല തരത്തിലുള്ള വ്യായാമങ്ങളും കാര്‍ഡിയോയുടെ കീഴില്‍ വരുന്നു. ഓട്ടം, ചാട്ടം, സൈക്ലിംഗ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കാര്‍ഡിയോയുടെ സഹായത്തോടെ കൈയിലെ കൊഴുപ്പ് കുറയ്ക്കാം.
Celebrities
സ്ലോ ബേണ്‍ വര്‍ക്കൗട്ട്; ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി പൂജാ ഹെഗ്ഡെ-വീഡിയോ
ബോളിവുഡ് നടി പൂജാ ഹെഗ്ഡെയുടെ ആരോഗ്യകരമായ ജീവിത ശൈലിയും ഫിറ്റ്നസിനോടുള്ള അര്‍പ്പണബോധവും നമ്മെ ഏവരേയും വിസ്മയിപ്പിക്കും. ബോളിവുഡിലെ മറ്റ് താരങ്ങളായ ജാന്‍വി കപൂര്‍, സാറാ അലി ഖാന് തുടങ്ങിയ താരങ്ങള്‍ക്കൊപ്പം പൈലേറ്റ്സ് സ്റ്റുഡിയോയില്‍ പരിശീലനം നടത്തി പുറത്തിറങ്ങുന്ന ഫോട്ടോകള്‍ പാപ്പരാസികള്‍ പലപ്പോഴായി പുറത്തുവിട്ടിട്ടുണ്ട്. ഇപ്പോള്‍ ജിമ്മില്‍ പരിശീലനം നടത്തുന്ന ഏറ്റവും പുതിയ വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് പൂജ. പൂജയുടെ ആകര്‍ഷകമായ ശരീരത്തിന്രെ രഹസ്യം വെളിപ്പെടുത്തുന്ന വര്‍ക്കൗട്ട് വീഡിയോ ആണിത്. വീഡിയോ നിങ്ങളേയും ഏറെ പ്രചോദിതരാക്കും.
തന്റെ ശരീരത്തില്‍ മുഴുവന്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്ന സ്ലോ ബേണ്‍ വര്‍ക്കൗട്ട് വീഡിയോ ആണ് ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ചിരിക്കുന്നത്. ‘മന്ദഗതിയിലുള്ളതും നിയന്ത്രിതവുമായ ചലനങ്ങള്‍, അടുത്ത തവണ ഇത് പരീക്ഷിക്കൂ എന്ന കുറിപ്പോടെയാണ് പൂജ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വണ്‍ ലെഗ് ബാലന്‍സിങ് എക്സര്‍സൈസിനൊപ്പം സൈഡ് ലഞ്ചുകള്‍ ചെയ്തുകൊണ്ടാണ് താരം ഈ വര്‍ക്കൗട്ട് ചെയ്തു തുടങ്ങുന്നത്. ശരീരത്തിലെ എല്ലാ പേശികളും പ്രവര്‍ത്തനക്ഷമമാക്കാനും ദിനചര്യ കൂടുതല്‍ ഫലപ്രദമാക്കാനും ഈ വര്‍ക്കൗട്ട് രീതി താരത്തെ സഹായിക്കുന്നു. പരിശീലകന്റെ നിര്‍ദേശത്തിനൊപ്പമാണ് പൂജ ഇത് പരിശീലിക്കുന്നത്.
പൂജയുടെ വീഡിയോ പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിലധികം ലൈക്കുകളും നൂറുകണക്കിന് കമന്റുകളുമാണ് ഇന്‍സ്റ്റാഗ്രാമില്‍ നേടിയിരിക്കുന്നത്. ഉയര്‍ന്ന ഫിറ്റ്നസില്‍ നിങ്ങളുടെ ആഴ്ച അവസാനിപ്പിക്കാനും ശരീരത്തിലെ അധിക കലോറികള്‍ എരിച്ച് കളയാനും വീഡിയോ നിങ്ങളെ പ്രചോദിതരാക്കും
സ്ലോ ബേണ്‍ വ്യായാമത്തിന്റെ പ്രയോജനങ്ങള്‍:
സ്ലോ ബേണ്‍ എന്നത് സ്ട്രെങ്ത് ട്രെയിനിങിന്റെ ഒരു രൂപമാണ്. വളരെ സാവധാനവും സുഗമവും നിയന്ത്രിതവുമായ ലിഫ്റ്റിംഗ്, ലോറിംഗ് ചലനങ്ങളാണ് ഇതിലുള്ളത്. ഇത് ഹൃദയത്തെ സമ്മര്‍ദത്തിലാക്കാതെ പേശികള്‍ കൂടുതല്‍ കാര്യക്ഷമമായി രൂപപ്പെടാന്‍ സഹായിക്കുകയും ഉപാപചയ(മെറ്റബോളിസം) പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയും ചെയ്യുന്നു.
Celebrities
80 കിലോ അനായാസം ഉയര്‍ത്തി സ്ക്വാറ്റ് വര്‍ക്കൗട്ട് ചെയ്യുന്ന നടി ഉര്‍വശി ശര്‍മ!; വീഡിയോ വൈറല്‍
പ്രശസ്ത മോഡലും ബോളിവുഡ് നടിയും നിര്‍മ്മാതാവായ സച്ചിന് ജോഷിയുടെ ഭാര്യയുമാണ് ഉര്‍വശി ശര്‍മ്മ . ഇപ്പോള്‍ രണ്ട് കുട്ടികളുടെ മാതാവ് കൂടിയാണിവര്‍. എങ്കില്‍ പോലും ഫിറ്റ്നസ് നിലനിര്‍ത്തുന്ന കാര്യത്തില്‍ ഏറെ ശ്രദ്ധാലുവാണ് താരം. ഫിറ്റ്നസ് നിലനിര്‍ത്താനായി ജിമ്മില്‍ മണിക്കൂറുകളോളം വിയര്‍പ്പൊഴുക്കാന്‍ ഇവര്‍ക്ക് യാതൊരു മടിയുമില്ല. കൊറോണ മഹാമാരി കാലത്തും തന്റെ ഫിറ്റ്നസിന് ഉര്‍വശി വളരെയധികം പ്രാധാന്യം നല്‍കിയിരുന്നു. നടിയെന്ന നിലയിലും കുടുംബിനിയെന്ന നിലയിലും ജീവിതം ഏറെ തിരക്ക് പിടിച്ചതാണെങ്കിലും ജിമ്മില്‍ ചിലവഴിക്കാന്‍ ഇവര്‍ എന്നും സമയം കണ്ടെത്താറുണ്ട്. അടുത്തിടെ ഉര്‍വശി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫിറ്റ്നസ് വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്.
താരം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെക്കുന്ന ഫിറ്റ്നസ് പോസ്റ്റുകള്‍ പലപ്പോഴും ആരാധകരെ ഏറെ ആശ്ചര്യപ്പെടുത്താറുണ്ട്. ഇതിനിടെയാണ് ഉര്‍വ്വശിയുടെ പുതിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത് . ഉര്‍വ്വശി 80 കിലോ ഭാരം ഉപയോഗിച്ച് സ്ക്വാറ്റ് വര്‍ക്കൗട്ട് ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. താരം വളരെ അനായാസമായി ചെയ്യുന്ന വര്‍ക്കൗട്ടിന്റെ ഈ വീഡിയോ കണ്ട് ആരാധകര്‍ ആശ്ചര്യപ്പെടുകയാണ്. താരത്തെ അഭിനന്ദിച്ച് പലവിധ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്. ചിലര്‍ വീഡിയോയില്‍നിന്നും ഏറെ പ്രചോദിതരായെന്നും കമന്റ് ചെയ്യുന്നു.
വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തില്‍ അത്ര സജീവമല്ലെങ്കിലും ഭര്‍ത്താവ് സച്ചിന് ജോഷിയുടെ ഹോം പ്രൊഡക്ഷനിലും മറ്റും ഇവര്‍ സജീവ പങ്കാളിയാണ്. ഇതിന് പുറമെ അമ്മയുടെ കടമകള്‍ ഭംഗിയായി നിര്‍വഹിക്കുന്ന ഉര്‍വശി ആരോഗ്യ പരിപാലനത്തിനായി സമയം കണ്ടെത്തുന്നുവെന്നത് എല്ലാ അമ്മമാര്‍ക്കും മാതൃകയാക്കാവുന്നതാണ്.
-
Fitness Tips3 months agoFat loss and Treadmill | 15 കിലോ വരെ കുറയ്ക്കാം; 30 മിനിറ്റ് ട്രെഡ്മില് വര്‍ക്ക്ഔട്ട് പങ്കുവെച്ച് ഫാറ്റ് ലോസ് കോച്ച്
-
Fitness Tips3 months agoweight loss|ബുദ്ധിപൂര്‍വ്വം വര്‍ക്കൗട്ട് ചെയ്തു; ശരീര ഭാരം 24 കിലോ കുറച്ച ടിപ്സ് പങ്കുവെച്ച് യുവാവ്
-
Celebrities3 months agoവീണ്ടും അത്ഭുതപ്പെടുത്തി പിങ്കി റോഷന്; വീഡിയോ വൈറല്‍
You must be logged in to post a comment Login