Others
വ്യായാമത്തിന് ശേഷവും ശരീരഭാരം വര്‍ദ്ധിക്കുന്നതില്‍ നിരാശ വേണ്ട; വിജയത്തിന്റെ അടയാളമെന്ന് വിദഗ്ധര്‍
നമ്മളില്‍ പലരും ശരീരഭാരം കുറച്ച് ആരോഗ്യത്തോടെയും സൗന്ദര്യത്തോടെയും ഇരിക്കാനാണ് എതെങ്കിലും തരത്തിലുള്ള വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നത്. അതിനായി നമ്മള് ഹെല്‍ത്ത് ക്ലബ്ബുകളേയോ, ജിമ്മുകളേയോ ആശ്രയിക്കുകയും പതിവാണ്. അല്ലങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള വ്യായാമങ്ങളിലും ഏര്‍പ്പെടുകയും ചെയ്യും. എന്നാല്‍ വ്യായാമ ശേഷം നമ്മുടെ ശരീര ഭാരം വീണ്ടും വര്ധിക്കുകയാണെങ്കിലോ?. ഏറെ നിരാശയാകും അതിന്റെ ഫലം
എന്നാല്‍ വ്യായാമത്തിന് ശേഷം നിങ്ങള്‍ക്ക് നേരിയ തോതിലെങ്കിലും ഭാരം വര്‍ദ്ധിക്കുന്നതിന് നിരവധി കാരണങ്ങളുണ്ടെന്ന് ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പേശികള്‍ രൂപപ്പെടുന്നത്, ശരീരത്തില്‍ വെള്ളം നിലനിര്‍ത്തല്‍, വ്യായാമത്തിന് ശേഷമുള്ള വീക്കം, സപ്ലിമെന്റ്ുകളുടെ ഉപയോഗം അല്ലെങ്കില്‍ ഭക്ഷണം ദഹിക്കാത്ത അവസ്ഥ എന്നിവ ഇത്തരത്തില്‍ ഭാരക്കൂടതലിനുള്ള കാരണങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പേശികളുടെ ഭാരം വര്‍ദ്ധിക്കുന്നു
നിങ്ങള്‍ വ്യായാമം ചെയ്തു തുടങ്ങുമ്പോള്‍ മസിലുകള്‍ അഥവാ പേശികളും വളരാന്‍ ആരംഭിക്കും. നിങ്ങളുടെ ഭക്ഷണക്രമത്തെയും വ്യായാമത്തിന്റെ രീതിയേയും ആശ്രയിച്ചിരിക്കും നിങ്ങളില്‍ എത്രമാത്രം പേശികള്‍ രൂപപ്പെടുന്നത് എന്നത്.അതേ സമയം ശാരീരിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത് ഏറിയും കുറഞ്ഞും ഇരുന്നാലും ശക്തിയിലും പേശീബലത്തിലും ചില മെച്ചപ്പെടലുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്, പ്രത്യേകിച്ചും നിങ്ങള്‍ വ്യായാമം ആരംഭിക്കുന്നതിന് മുമ്പ് ഉദാസീനരായിരുന്നുവെങ്കില്.
നിങ്ങള്‍ സ്ട്രെങ്ത് ട്രെയിനിംഗ് വര്‍ക്കൗട്ടുകളില്‍ പങ്കെടുക്കുകയും ആവശ്യത്തിന് പ്രോട്ടീന്‍ കഴിക്കുകയും ചെയ്യുന്നുവെങ്കില്‍, നിങ്ങള്‍ പേശികളുടെ പിണ്ഡത്തില്‍ വലിയ വര്‍ദ്ധനവ് കാണാനിടയുണ്ട്. ഒരു വ്യായാമ രീതി ആരംഭിക്കുമ്പോള്‍ നിങ്ങള്‍ നേടുന്ന പേശികളുടെ അളവിലും ജനിതകശാസ്ത്രത്തിന് ഒരു പങ്കുണ്ട്.
ചില ആളുകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് വളരെ എളുപ്പത്തില്‍ മസിലുകള്‍ രൂപപ്പെടുന്നു. നിങ്ങള്‍ക്ക് ഇത്തരത്തില്‍ മസിലുകള്‍ രൂപപ്പെടുമ്പോള്‍ ശരീരഭാരവും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കണം.
വ്യായാമത്തിലൂടെ നിങ്ങള്‍ക്ക് ശരീരത്തിലെ കൊഴുപ്പ് നഷ്ടപ്പെടുകയാണെങ്കില്പ്പോലും, ശരീര ഭാരത്തില്‍ വര്‍ദ്ധനവ് കണ്ടേക്കാം. പേശികള്‍ കൊഴുപ്പിനേക്കാള്‍ സാന്ദ്രമാണ്, പക്ഷേ ഇതിന് കുറച്ച് സ്ഥലം മാത്രമേ എടുക്കൂ. അതായത്, നിങ്ങള്‍ക്ക് കൊഴുപ്പ് നഷ്ടപ്പെടുമ്പോള്‍ പോലും മസിലുകളുടെ രൂപപ്പെടല്‍ നിങ്ങളുടെ ഭാരം വര്‍ദ്ധിപ്പിച്ചേക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ശരീരത്തില്‍ ജലം നിലനിര്‍ത്തുന്നത് ഭാരം വര്‍ദ്ധിപ്പിക്കും
ശരീരം വെള്ളം നിലനിര്‍ത്തുന്നത് താല്‍ക്കാലികമായെങ്കിലും ഭാരം വര്‍ദ്ധിക്കുന്നതിനുള്ള ഒരു കാരണമാണ്. ആര്‍ത്തവവിരാമത്തിനു മുമ്പ് സ്ത്രീകള്‍ക്ക് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണം മാസം മുഴുവനും ശരീരഭാരത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാറുണ്ട്.
നിങ്ങള്‍ ഭക്ഷണത്തിലൂടെ ഉപ്പ് കഴിക്കുന്നതിലെ വര്‍ദ്ധനവാണ് ജലത്തിന്റെ ഭാരം വര്‍ദ്ധിക്കുന്നതിനുള്ള മറ്റൊരു കാരണം. ഗവേഷണ പ്രകാരം, ഉപ്പ് ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കും.ഉപ്പിട്ട ഭക്ഷണങ്ങള്‍ കഴിച്ചതിന് ശേഷം നമ്മള് വെള്ളം കുടിക്കുന്നത് വര്‍ധിക്കും എന്നാല്‍ കൂടുതല്‍ മൂത്രം ഉത്പാദിപ്പിക്കപ്പെടണമെന്നില്ലെന്നം പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ നിങ്ങളുടെ ശരീരത്തിലെത്തുന്ന അധിക ജലം ഭാരവര്ധനക്കുള്ള മറ്റൊരു കാരണമാണ്. നിങ്ങള്‍ ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കുന്നില്ലെങ്കിലും, അത് നിങ്ങള്‍ കഴിക്കുന്ന സംസ്കരിച്ച ഭക്ഷണങ്ങളിലും പാനീയങ്ങളിലും ഒളിഞ്ഞിരിക്കാം. സൂപ്പ്, കോട്ടേജ് ചീസ്, ടിന്നിലടച്ച ബീന്‍സ് തുടങ്ങിയ ആരോഗ്യകരവും പോഷക സമ്പന്നവുമായ ചില ഭക്ഷണങ്ങളില്‍ പോലും അധിക അളവില്‍ സോഡിയം അടങ്ങിയിരിക്കാം
വ്യായാമത്തിനു ശേഷം സംഭവിക്കുന്ന പേശീക്ഷതം
നിങ്ങളുടെ വര്‍ക്ക്ഔട്ട് തന്നെ ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്-കുറഞ്ഞത് താല്‍ക്കാലികമായെങ്കിലും. എന്നാല്‍ ഈ വര്‍ദ്ധനവ് യഥാര്‍ത്ഥ ഫലങ്ങള്‍ കാണുന്നതിന് നിങ്ങള്‍ കഠിനമായി വ്യായാമം ചെയ്യുന്നു എന്നതിന്റെ ഒരു സൂചകമായിരിക്കാം. ലളിതമായി പറഞ്ഞാല്‍, വ്യായാമം (പ്രത്യേകിച്ച് ഭാരോദ്വഹനം) പേശി കോശങ്ങളെ നശിപ്പിക്കുന്നു. വ്യായാമത്തിന് ശേഷം സംഭവിക്കുന്ന അറ്റകുറ്റപ്പണികള്‍ നിങ്ങളുടെ പേശികളെ വളരാനും ശക്തമാക്കാനും അനുവദിക്കുന്നു. എന്നാല്‍ ഇതിനിടയില്‍, ടിഷ്യൂകളില്‍ വീക്കം സംഭവിക്കുന്നു.വ്യായാമം മൂലമുണ്ടാകുന്ന പേശി ക്ഷതം എന്നാണ് എക്സൈസ് ഫിസിയോളജിസ്റ്റുകള്‍ ഇതിനെ വിളിക്കുന്നത്. വ്യായാമത്തിന് ശേഷം സംഭവിക്കുന്ന ഒരു താല്‍ക്കാലിക പ്രതിഭാസമാണിത്്. കേടായ ടിഷ്യൂകളില്‍ വെളുത്ത രക്താണുക്കള്‍ അടിഞ്ഞുകൂടുന്നത് മൂലമാണ് വീക്കം ഉണ്ടാകുന്നത്. ഈ വീക്കം, ദ്രാവകം അടിഞ്ഞുകൂടല്‍ എന്നിവ വ്യായാമത്തിന് ശേഷം താല്‍ക്കാലിക ഭാരം വര്‍ദ്ധിക്കുന്നതായി കാണിച്ചേക്കാം.ശരീരത്തില്‍ സംഭവിക്കുന്ന വീക്കത്തിന്റെയും അറ്റകുറ്റപ്പണിയുടെയും ഫലമായി നിങ്ങള്‍ക്ക് വ്യായാമത്തിന് ശേഷമുള്ള ദിവസമോ അല്ലെങ്കില്‍ രണ്ട് ദിവസത്തിന് ശേഷമോ വേദന അനുഭവപ്പെടാന്‍ സാധ്യതയുണ്ട്
സപ്ലിമെന്റ് ഉപയോഗം
വര്‍ക്ക്ഔട്ടിനു ശേഷമുള്ള പോഷകാഹാരം അല്ലെങ്കില്‍ സപ്ലിമെന്റ് ഉപയോഗം ശരീരഭാരം വര്‍ദ്ധിപ്പിക്കും. വ്യായാമം-പ്രത്യേകിച്ച് ഓട്ടം അല്ലെങ്കില്‍ സൈക്ലിംഗ് പോലുള്ള വ്യായാമങ്ങള്‍ ശരീരത്തിലെ ഗ്ലൈക്കോജനെ ഇല്ലാതാക്കുന്നു.പരിശീലനം ലഭിച്ച കായികതാരങ്ങള്‍ വ്യായാമത്തിന് ശേഷം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ സപ്ലിമെന്റ് പാനീയങ്ങള്‍ കഴിക്കുന്നത് വളരെ സാധാരണമാണ്. ഗ്ലൈക്കോജന്‍ പുനഃസ്ഥാപിക്കാന്‍ കാര്‍ബോഹൈഡ്രേറ്റ് സഹായിക്കുന്നു. എന്നാല്‍ ഓരോ ഗ്രാം ഗ്ലൈക്കോജന്‍ സംഭരിക്കപ്പെടുമ്പോഴും ശരീരം മൂന്ന് ഗ്രാം വെള്ളം നിലനിര്‍ത്തുന്നു
വ്യായാമത്തിന് ശേഷം നിങ്ങള്‍ ഭക്ഷണത്തിലും ലഘുഭക്ഷണത്തിലും കഴിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് പോലും വെള്ളത്തിനൊപ്പം ഗ്ലൈക്കോജനായി സംഭരിക്കപ്പെടും. ഇത് സാധാരണവും ആരോഗ്യകരവുമായ വീണ്ടെടുക്കല്‍ പ്രക്രിയയാണ് – അതിനാല്‍ ഇത് നിങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കേണ്ട ഒന്നല്ല.മറ്റ് സപ്ലിമെന്റുകളും വ്യായാമത്തിന് ശേഷമുള്ള ശരീരഭാരം വര്‍ദ്ധിപ്പിക്കും. വ്യായാമം ചെയ്യുന്ന പലരും ഉപയോഗിക്കുന്ന ക്രിയാറ്റിന്‍ എന്ന സപ്ലിമെന്റ്, പേശികളുടെ വര്‍ദ്ധനവ് അല്ലെങ്കില്‍ ജലം നിലനിര്‍ത്തല്‍ വഴി ശരീരഭാരം വര്‍ദ്ധിപ്പിക്കും.
ദഹിക്കാത്ത നാരുകള്‍ അടങ്ങിയ ഭക്ഷണം
വര്‍ക്ക്ഔട്ടുകള്‍ നിങ്ങള്‍ക്ക് വിശപ്പുണ്ടാക്കുകയും ആരോഗ്യകരമായ നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ച് നിങ്ങള്‍ ഊര്‍ജം നേടുകയും ചെയ്യുന്നുവെങ്കില്‍, നിങ്ങള്‍ കഴിക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണം ഭാരം വര്‍ദ്ധിക്കുന്നതിലേക്ക് നയിച്ചേക്കാം.
വന്‍കുടലിലെ വെള്ളം നിലനിര്‍ത്താന്‍ നാരുകള്‍ സഹായിക്കുമെന്ന് പറയപ്പെടുന്നു, ഇത് മലം വരണ്ടതും എളുപ്പത്തില്‍ പുറന്തള്ളാന്‍ കാരണമാകുന്നു. ലയിക്കാത്ത നാരുകള്‍, പ്രത്യേകിച്ച്, മലം ഭാരം വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു
ശരീര ഭാരം കൂടുന്നതില്‍ നിങ്ങള്‍ വിഷമിക്കേണ്ടതുണ്ടോ?
യഥാര്‍ഥത്തില്‍ വ്യായാമത്തിന് ശേഷം ശരീരഭാരം വര്‍ദ്ധിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ വിഷമിക്കേണ്ട കാര്യമില്ല. മുകളില്‍ പറഞ്ഞിരിക്കുന്ന പൊതുവായ കാരണങ്ങളിലൊന്നാണ് ശരീരഭാരം വര്‍ദ്ധിക്കുന്നതെങ്കില്‍, നിങ്ങള്‍ അത് വിജയത്തിന്റെ അടയാളമായി എടുക്കണം. എന്നാല്‍ ശരീര ഭാര വര്‍ദ്ധനവ് കണ്ടേക്കാവുന്ന മറ്റ് കാരണങ്ങളുണ്ട്. ചില മരുന്നുകള്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കും, അല്ലെങ്കില്‍ വ്യായാമത്തിന് ശേഷമുള്ള വിശപ്പും നിങ്ങളുടെ കലോറി ഉപഭോഗവും വര്‍ദ്ധിച്ചേക്കാം.
Others
Testosterone |മസില് വളര്‍ച്ച ടെസ്റ്റോസ്റ്റിറോണുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
പ്രധാനമായും പുരുഷ ലൈംഗിക ഹോര്‍മോണാണ് ടെസ്റ്റോസ്റ്റിറോണ്‍ . ഈ ഹോര്‍മോണ്‍ മസില് വളര്‍ച്ചയില്‍ നിങ്ങളെ ഏറെ സഹായിക്കുന്നു. ചില വ്യായാമങ്ങള്‍ നിങ്ങളില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കും, ചിലത് കുറയ്ക്കും. ഹോര്‍മോണിലെ ഈ ഏറ്റക്കുറച്ചില്‍ നിങ്ങളുടെ വ്യായാമത്തിന്റെ തീവ്രതയെയും ദൈര്‍ഘ്യത്തെയും ആശ്രയിച്ചാണിരിക്കുന്നത്.
ടെസ്റ്റോസ്റ്റിറോണ്‍ അളവ് എപ്പോഴാണ് ഉയര്‍ന്നത്
ടെസ്റ്റോസ്റ്റിറോണ്‍ ശരീരത്തില്‍ ഉല്‍പാദിക്കപ്പെടുന്നതിന്റെ അളവ് ദിവസം മുഴുവന്‍ ചാഞ്ചാടിക്കൊണ്ടിരിക്കും. ടെസ്റ്റോസ്റ്റിറോണ്‍ അളവ് സാധാരണയായി രാവിലെയും ഉച്ചകഴിഞ്ഞും ശരീരത്തില്‍ ഉയര്‍ന്ന നിലയിലായിരിക്കും. വ്യായാമത്തിന് ശേഷം, നിങ്ങളുടെ ടെസ്റ്റോസ്റ്റിറോണ്‍ അളവ് 15 മിനിറ്റോ ഏകദേശം ഒരു മണിക്കൂറോ അതേ ഉയര്‍ന്ന നിലയില്‍ നിലനില്ക്കും. ഇതിന് ശേഷം ഹോര്‍മോണ്‍ നില സാധാരണ നിലയിലാകും. ഇങ്ങനെ ടെസ്റ്റോസിറോണ്‍ നില സാധാരണ നിലയിലെത്തുമ്പോഴും വ്യായാമത്തിന് ശേഷം നിങ്ങളുടെ ശരീരത്തില്‍ കൂടുതല്‍ ഊര്‍ജം നിറക്കപ്പെട്ടതായി അനുഭവപ്പെടുന്നത് ടെസ്റ്റോസ്റ്റിറോണിനേക്കാള്‍ നിങ്ങളില്‍ മറ്റൊരു ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിക്കുന്നതിനാലാണ്. ഏതാനും മണിക്കൂറുകള്‍ക്കകം കോര്‍ട്ടിസോളിന്റെ അളവും സാധാരണ നിലയിലേക്ക് താഴും. ഈ ഹ്രസ്വ സമയത്തിനുള്ളില്‍ മസില് വളര്‍ച്ചയെ ഏകോപിപ്പിക്കുന്നതിനും കൂടുതല്‍ വെല്ലുവിളികളെ നേരിടാന്‍ സജ്ജമാക്കുകയും ചെയ്യും കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍.
വെയ്റ്റ് ട്രെയിനിങ്
സ്ട്രെങ്ത് എക്സര്‍സൈസും ഹൈ-ഇന്റന്‍സിറ്റി ഇന്റര്‍വെല്‍ ട്രെയിനിംഗും (എച്ച്ഐഐടി), പ്രത്യേകിച്ച് വെയ്റ്റ് ലിഫ്റ്റിംഗ്, ടെസ്റ്റോസ്റ്റിറോണ്‍ താല്‍ക്കാലികമായി വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തി. ടെസ്റ്റോസ്റ്റിറോണ്‍ വര്‍ധനയിലെ തീവ്രത നമ്മുടെ വര്‍ക്കൗട്ടിനെ ആശ്രയിച്ചിരിക്കുന്നു. എന്നിരുന്നാലും, ഈ കുതിച്ചുചാട്ടം അധിക നേരം നിലനില്‍ക്കില്ല. രാവിലെയെ അപേക്ഷിച്ച്, വൈകുന്നേരം സ്ട്രെങ്ത് ട്രെയിനിംഗ് വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ പുരുഷന്മാരില് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടുതല്‍ നീണ്ടുനില്‍ക്കുന്നതായും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ടെസ്റ്റോസ്റ്റിറോണ്‍ വര്‍ധിപ്പിക്കാനുള്ള വര്‍ക്ക്ഔട്ട്
ചെസ്റ്റ് , ഗ്ലൂട്ടുകളും പോല
Others
‘ഇവക്ക് എന്നേക്കാള്‍ ഇരട്ടി പ്രായമുണ്ട്’; ബാബു ആന്റണിയുടെ ജിം ഉപകരണങ്ങള്‍ പരിചയപ്പെടുത്തി മകന് ആര്‍തര്‍
ഫിറ്റ്നസില്‍ അന്നും ഇന്നും യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത നടനാണ് കായികതാരം കൂടിയായ ബാബു ആന്റണി. ഒരു കാലത്ത് മലയാളം സിനിമ ആക്ഷന്‍ ഹീറോയായി തിളങ്ങിയ ബാബു ആന്റണി വര്‍ക്കൗട്ടുകള്‍ മുടക്കാറെയില്ല. ഇപ്പോള്‍ ബാബു ആന്റണിയുടെ ജിമ്മിലെ പഴയ ഉപകരണങ്ങള്‍ പരിചയപ്പെടുത്തി മകന് ആര്‍തര്‍ ആന്റണി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നത്. മുന്‍കാലത്ത് വര്‍ക്കൗട്ടിനായി ബാബു ആന്റണി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളാണ് ചിത്രത്തില്‍.

‘പപ്പ ബെംഗളൂരുവില്‍ താമസിക്കുമ്പോഴും ഇവയെല്ലാം ഉണ്ടായിരുന്നു. ഏകദേശം 35 നു മുകളില്‍ പ്രായം കാണും ഇവയ്ക്ക്. എന്തായാലും എന്റെ പ്രായത്തെക്കാള്‍ ഇരട്ടിയിലധികം പ്രായം ജിമ്മിലെ ഇവയ്ക്കെല്ലാം ഉണ്ടെന്നു സാരം. ഇതു കാണുമ്പോള്‍ വല്ലാത്തൊരു ഫീലിങ് ആണ്. ‘ ഫേസ്ബുക്ക് പോസ്റ്റില്‍ ആര്‍തര്‍ കുറിച്ചു.
Others
sleep disorders| ഉറക്ക പ്രശ്നങ്ങള്‍ അലട്ടുന്നുണ്ടോ?; ഫിറ്റ്നസാണ് പരിഹാരമെന്ന് പഠനം
ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ മികച്ച മാര്‍ഗം കൃത്യമായി വ്യായാമത്തിലേര്‍പ്പെടുകയെന്ന് പുതിയ പഠനം. നോര്‍വീജിയന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി നടത്തിയ പഠനത്തിലാണ് ഉറക്കക്കുറവ് പോലുള്ള പ്രശ്നങ്ങള്‍ക്ക് ഫിറ്റ്നസ് മികച്ച മാര്‍ഗമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
പതിവായി വ്യായാമം ചെയ്യുന്ന വ്യക്തികള്‍ക്ക് ഉറക്ക ഗുളികകള്‍ ആവശ്യമായി വരാനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധര്‍ പഠനത്തില്‍ കണ്ടെത്തി.50 ദശലക്ഷത്തിലധികം അമേരിക്കക്കാര്‍ ഉറക്കമില്ലായ്മ പോലുള്ള 80-ലധികം വ്യത്യസ്ത ഉറക്ക തകരാറുകള്‍ അനുഭവിക്കുന്നുണ്ടെന്ന് ടഹലലുവലമഹവേ.ീൃഴല്‍ നിന്നുള്ള സമീപകാല റിപ്പോര്‍ട്ടില്‍ പറയുന്നു. നോര്‍വേയിലെ ട്രണ്ടെലാഗ് ഹെല്‍ത്ത് സര്‍വേയില്‍ പങ്കെടുത്ത 34,000 മുതിര്‍ന്നവരില്‍ നിന്നുള്ള വിവരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഗവേഷണം. വ്യായാമം ചെയ്യുന്നവര്‍ക്ക് ഉറക്ക ഗുളികകള്‍ ആവശ്യമായി വരാനുള്ള സാധ്യത കുറവാണെന്ന് പഠനത്തില്‍ കണ്ടെത്തിയതാായി പ്രൊഫസര്‍ ലിന്‍ഡ ഏണ്‍സ്റ്റ്സെന്‍ പറഞ്ഞു. പഠനത്തില്‍ പങ്കെടുത്തവരില്‍ 17 ശതമാനം പേര് ഗുരുതരമായ ഉറക്ക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു .ഏതെങ്കിലും വ്യായാമം ചെയ്യുന്ന വ്യക്തികള്‍ക്ക് ഉറക്ക പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠനം വ്യക്തമാക്കുന്നു.
സ്ത്രീകളെ അപേക്ഷിച്ച് ശാരീരികക്ഷമതയുള്ള പുരുഷന്മാര്ക്കിടയില് വ്യായാമത്തിന്റെ ഗുണഫലങ്ങള്‍ വളരെ ഏറെയാണെന്നും കണ്ടെത്തി. ഫിറ്റ്നസില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന പുരുഷന്മാര്ക്ക് ഉറക്ക പ്രശ്നങ്ങളോ അതിനുള്ള മരുുന്നുകളോ ആവശ്യമായി വരാനുള്ള സാധ്യത 15 ശതമാനം കുറവാണ്. ഉറക്കപ്രശ്നങ്ങള്‍ തടയുന്നതിനുള്ള ഫലപ്രദമായ ബദലായി ഫിറ്റ്നസ് മെച്ചപ്പെടുത്തുകയോ പരിപാലിക്കുകയോ ചെയ്യേണ്ടതുണ്ടെന്ന് പ്രൊഫസര്‍ ഏണസ്റ്റ്സെന്‍ പറഞ്ഞു.മയോ ക്ലിനിക്ക് പ്രൊസീഡിംഗ്സ് എന്ന ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു. ശാരീരിക പ്രവര്‍ത്തനങ്ങള്‍ മസ്തിഷ്കത്തിലെ വിവിധ രാസവസ്തുക്കളെ ഉത്തേജിപ്പിക്കുന്നു. അത് നിങ്ങള്‍ക്ക് സന്തോഷവും കൂടുതല്‍ വിശ്രമവും നല്‍കുന്നതിനൊപ്പം ഉത്കണ്ഠ കുറയ്ക്കും ചെയ്യുമെന്നും പഠനത്തിലുണ്ട്.
-
Fitness Tips3 months agoFat loss and Treadmill | 15 കിലോ വരെ കുറയ്ക്കാം; 30 മിനിറ്റ് ട്രെഡ്മില് വര്‍ക്ക്ഔട്ട് പങ്കുവെച്ച് ഫാറ്റ് ലോസ് കോച്ച്
-
Fitness Tips3 months agoweight loss|ബുദ്ധിപൂര്‍വ്വം വര്‍ക്കൗട്ട് ചെയ്തു; ശരീര ഭാരം 24 കിലോ കുറച്ച ടിപ്സ് പങ്കുവെച്ച് യുവാവ്
-
Celebrities3 months agoവീണ്ടും അത്ഭുതപ്പെടുത്തി പിങ്കി റോഷന്; വീഡിയോ വൈറല്‍
