Others

വെണ്ണയിലെ വ്യാജനെ ഇത്ര സിംപിളായി തിരിച്ചറിയാം; വീഡിയോ പങ്കുവെച്ച് ഫുഡ് സേഫ്റ്റി ഓഫ് ഇന്ത്യ

Published

on

സസ്യാഹാരികളും മാംസാഹാരികളും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് വെണ്ണ അല്ലങ്കില്‍ ബട്ടര്‍(butter). വീടുകളില്‍ പശുക്കളും മറ്റും സര്‍വ്വസാധാരണമായിരുന്ന കാലത്ത് വീട്ടില്‍വെച്ച് തന്നെ പലരും ശുദ്ധമായ വെണ്ണ ഉണ്ടാക്കാറുണ്ടായിരുന്നു. ജീവിത രീതികളിലും സാഹചര്യങ്ങളിലും മാറ്റം വന്നതോടെ വെണ്ണയും കടകളില്‍നിന്നും വാങ്ങി ഉപയോഗിക്കേണ്ട സ്ഥിതിയായി. എന്നാല്‍ വിപണിയില്‍ പാക്കറ്റുകളിലും മറ്റുമായി ലഭിക്കുന്ന വെണ്ണയുടെ ഗുണനിലവാരം പലപ്പോഴും നമ്മെ ആശങ്കപ്പെടുത്താറുണ്ട്.

വിപണിയില്‍നിന്നും നമ്മള്‍ പണം കൊടുത്ത് വാങ്ങുന്നത് അധികം സ്റ്റാര്‍ച്ച് ചേര്‍ത്ത വെണ്ണയാണെങ്കില്‍ അതിന്റെ ഉപയോഗം കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. ഇത്തരം വെണ്ണ ഉപയോഗിച്ചാല്‍ പ്രൊട്ടീന് പകരം കാര്‍ബോഹൈഡ്രോറ്റുകള്‍ നമ്മുടെ ശരീരത്തില്‍ അടിഞ്ഞ് കൂടാന്‍ ഇടയാക്കും. ഈ സ്റ്റാര്‍ച്ചുകള്‍ അമിത വണ്ണം ഉള്‍പ്പെടെ മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യും.

അപ്പോള്‍ എങ്ങനെയാണ് നമ്മള്‍ വാങ്ങുന്ന വെണ്ണ പരിശുദ്ധമാണോ, വെണ്ണയില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാകുക?. അതിന് ഒരു എളുപ്പ വിദ്യയാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (Fssai) ഒരു വീഡിയോയിലൂടെ പൊതുജനങ്ങള്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയില്‍ പറയുന്നത് ഇങ്ങനെയാണ്: നിങ്ങള്‍ കടയില്‍ നിന്ന് വാങ്ങിച്ച ബട്ടറില്‍ നിന്ന് അല്‍പം എടുത്ത് വെള്ളം നിറച്ച ഒരു ഗ്ലാസിേലക്ക് ഇടുക. അതിലേക്ക് രണ്ടോ മൂന്നോ തുള്ളി അയഡിന്‍ ലായിനിയും കൂടി ചേര്‍ത്ത് അല്‍പം സമയം മാറ്റിവെക്കുക.

അല്‍പ സമയം കഴിഞ്ഞ് നോക്കുമ്പോള്‍ ഗ്ലാസിലെ വെള്ളത്തിന്റെ നിറം നീലയായാല്‍ നിങ്ങള്‍ വാങ്ങിച്ച വെണ്ണയില്‍ സ്റ്റാര്‍ച്ചെന്ന മായം കലര്‍ത്തിട്ടുണ്ടെന്ന് അനുമാനിക്കാം. ഇനി അഥവാ വെള്ളത്തിന് നിറമാറ്റമില്ലെങ്കില്‍ നിങ്ങള്‍ വാങ്ങിയ വെണ്ണ പരിശുദ്ധമാണെന്ന് അനുമാനിക്കാവുന്നതാണ്

ശുദ്ധമായ വെണ്ണയുടെ പത്ത് ഗുണങ്ങള്‍ അറിയുക:

1. കാല്‍സ്യം ധാരാളം അടങ്ങിയിരിക്കുന്ന വെണ്ണ മിതമായ രീതിയില്‍ കഴിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് വളരെ നല്ലതാണ്. ആര്‍ത്രൈറ്റിസ് പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ഇതിന്റെ ഉപയോഗത്തിലൂടെ സാധ്യമാകും.

2. ബീറ്റ കരോട്ടിന്‍ സമ്പുഷ്ടമായ അളവില്‍ ഉള്ള വെണ്ണ നേത്ര ആരോഗ്യത്തിന് നല്ലതാണ്. കാഴ്ചശക്തി വര്‍ദ്ധനവിന് വെണ്ണയുടെ ഉപയോഗം ശീലിക്കാം.

3. പാദത്തിനടിയില്‍ വെണ്ണ പുരട്ടി ഉറങ്ങുന്നത് നല്ല ഉറക്കം ലഭിക്കുവാനും മാനസികസമ്മര്‍ദ്ദം കുറയ്ക്കുവാനും ഫലപ്രദമായ വഴിയാണ്.

4. വെണ്ണയില്‍ അടങ്ങിയിരിക്കുന്ന ലിനോയിക് ആസിഡ്, സ്പിന്‍ ഗോലിപിഡ്‌സ് എന്നിവ ക്യാന്‍സര്‍ വരാതെ തടയുന്നു.

5. വെണ്ണയില്‍ അടങ്ങിയിരിക്കുന്ന ജീവകം സി രോഗപ്രതിരോധശേഷി കൂട്ടുവാനും ശരീരത്തില്‍ അണുബാധകള്‍ ശക്തമായി പ്രതിരോധിക്കാനും സാധിക്കുന്ന ഒന്നാണ്.

6. ഗര്‍ഭിണികള്‍ ആയിരിക്കുന്നവരും മുലയൂട്ടുന്ന അമ്മമാരും നിര്‍ബന്ധമായും കഴിക്കേണ്ട ഭക്ഷണപദാര്‍ത്ഥമാണ് വെണ്ണ. വെണ്ണയുടെ ഉപയോഗത്തിലൂടെ മുലപ്പാല്‍ വര്‍ധിപ്പിക്കാം.

7. ഒമേഗ ത്രി, ഒമേഗ സിക്‌സ്, ഫാറ്റി ആസിഡ് തുടങ്ങിയ അടങ്ങിയിരിക്കുന്ന വെണ്ണ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കാര്യക്ഷമമാക്കുന്നു.

8. പ്രീ മെന്‍സ്ട്രല്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും ആര്‍ത്തവം കൃത്യമായി ഉണ്ടാകുന്നതിനും വെണ്ണയുടെ ഉപയോഗം കൊണ്ട് സാധിക്കും.

9. ചര്‍മസംരക്ഷണത്തിനും വെണ്ണ നല്ലതാണ്. ദിവസവും അല്‍പം വെണ്ണ മുഖത്തു പുരട്ടുന്നത് ചര്‍മത്തിലെ കറുത്ത പാടുകള്‍ മാറ്റുവാനും ചര്‍മം തിളങ്ങുവാനും നല്ലതാണ്.

10. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റുവാനും വെണ്ണയ്ക്ക് സാധിക്കും.

അതേസമയം വെണ്ണയുടെ ഉപയോഗം അധികമാകാതെ ശ്രദ്ധിക്കണം. കലോറി കൂടുതല്‍ അടങ്ങിയിരിക്കുന്നത്തിനാല്‍ ഇതിന്റെ അമിത ഉപയോഗം അമിതവണ്ണത്തിന് കാരണമാകുന്നു. ഇത് വഴി പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയ അനവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം

 

Trending

Exit mobile version