ബോളിവുഡിലെ തന്നെ ഏറ്റവും ഫിറ്റായ നടന്മാരില് ഒരാളാണ് ഹൃത്വിക് റോഷന്. ഫിറ്റ്നസുമായി ബന്ധപ്പെട്ട പല പോസ്റ്റുകളും താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ നടന് തന്റെ ആരാധനാപാത്രമായ അമ്മ പിങ്കി റോഷന്റെ പ്രചോദനാത്മക വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ്. 58ാം വയസ്സില്‍ തുടങ്ങിയ വര്‍ക്കൗട്ട് 10 വര്‍ഷമായി ഇപ്പോഴും മുടങ്ങാതെ ചെയ്തുവരികയാണ് അവരെന്നും, അമ്മയല്ലാതെ മറ്റാരില്‍ നിന്നും തനിക്ക് പ്രചോദനം കണ്ടെത്താന്‍ കഴിയുമെന്നും ഹൃത്വിക് കുറിപ്പില്‍ പറയുന്നു.
‘അറുപത്തിയെട്ടാം വയസ്സിലും ഫിറ്റ്നസിനും ആരോഗ്യത്തിനുമായി അമ്മ വര്‍ക്കൗട്ട് ചെയ്യുന്നത് കാണുമ്പോള്‍, ഏത് പ്രായത്തിലുള്ളവരായാലും നമുക്കെല്ലാവര്‍ക്കും മെച്ചപ്പെട്ട ശാരീരിക ശേഷി കൈവരിക്കാനാകുമന്ന് എനിക്ക് പ്രതീക്ഷയുണ്ട്. അമ്മ ജിമ്മില്‍ വര്‍ക്കൗട്ട് തുടങ്ങിയത് എത്ര പ്രയാസപ്പെട്ടാണെന്ന് ഞാന്‍ പലപ്പോഴായി കണ്ടിട്ടുണ്ട്. നിങ്ങളെല്ലാവരുടേയും പിന്തുണയാണ് അവരെ ശക്തിപ്പെടുത്താന്‍ സഹായിച്ചത്. അതിനുള്ള നന്ദി ഈ പോസ്റ്റിലൂടെ ഞാന്‍ നിങ്ങളെ അറിയിക്കുകയാണെന്നും ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ഹൃത്വിക് കുറിച്ചു. പ്രായം കടന്നുപോയി എന്ന് ചിന്തിക്കുന്ന മറ്റ് മാതാപിതാക്കളോടായി എനിക്ക് പറയാനുള്ളത് എന്റെ അമ്മ 58ാം വയസ്സിലാണ് വര്‍ക്ക്ഔട്ട് ചെയ്യാന്‍ തുടങ്ങിയത് എന്ന് തന്നെയാണ്. നിങ്ങളുടെ കുട്ടികള്‍ക്കായി അത് ചെയ്തു തുടങ്ങുകയെന്നും അവര്‍ നിങ്ങളെ സ്നേഹിക്കുമെന്നും പറഞ്ഞാണ് ഹൃത്വിക് കുറിപ്പ് അവസാനിപ്പിക്കുന്നത് .
പിങ്കി റോഷന് ഫിറ്റ്നസിനോടുള്ള പ്രണയം നേരത്തെ വെളിപ്പെട്ടതാണ്. ബോക്്സിങ് പരിശീലിക്കുന്ന പിങ്കിയുടെ വീഡിയോ നേരത്തെ സാമൂഹിമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഈ പ്രായത്തിലും യുവത്വത്തിന്റെ ചുറുചുറുക്കും വേഗതയും പിങ്കി ഈ വീഡിയോയില്‍ കാഴ്ചവെക്കുന്നുണ്ട്. പ്രായം വെറും നമ്പര്‍ മാത്രമെന്ന് തെളിയിക്കുന്ന ഹെവി പഞ്ചുകളാണ് പരിശീലകനൊപ്പം പിങ്കി കാഴ്ച വെക്കുന്നത്.പിങ്കി വാം അപ് എക്സൈസുകള്‍ ചെയ്യുന്നതിന്റേയും സ്റ്റേഷനറി സൈക്കിള്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്റേയും ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ സൈബര്‍ ലോകത്ത് ഏറെ ചര്‍ച്ചയായിരുന്നു.
ഫിറ്റ്നസ് കാര്യത്തില്‍ ഋതിക് റോഷന്റെ പിതാവ് രാകേഷ് റോഷനും ഒട്ടും പിന്നിലല്ല. 70കാരനായ ഇദ്ദേഹം മകനൊപ്പം ലഗ് വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോകള്‍ ഏറെ വൈറലായിരുന്നു