എങ്ങിനെയെങ്കിലും അമിത ശരീരഭാരം കുറഞ്ഞു കിട്ടാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും . അതിനായി പ്രഭാത നടത്തം, ജിമ്മില്‍ അംഗമാകല്‍ തുടങ്ങി പലവഴികളും നമ്മള് സ്വീകരിക്കും. ഭാരനിയന്ത്രണത്തിന് വര്‍ക്കൗട്ടുകള്‍ പോലെയോ അതില്‍ ഏറെയോ പ്രാധാന്യമുള്ളതാണ് ഭക്ഷണ ക്രമീകരണം. ഇവിടെയാണ് നമ്മളില്‍ പലര്‍ക്കും പാളിച്ചകള്‍ പറ്റുന്നത്. അരി ഭക്ഷണം ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികളില്‍ ഏറയെും .ചോറ് നമ്മുടെ പ്രധാന ഭക്ഷണവുമാണ്. ശരീരം ഭാരം കുറക്കാനാഗ്രഹിക്കുന്നവര്ക്ക് ആദ്യം ലഭിക്കുന്ന ഒരു ഉപദേശമാണ് അരിഭക്ഷണം ഒഴിവാക്കുകയെന്നത്. പകരം ഗോതമ്പ് ചപ്പാത്തിയോ മറ്റോ ആണ് പലരും നിര്‍ദേശിക്കാറ്. ചോറിന് പകരം ചപ്പാത്തിയെന്നത് മലയാളിക്ക് അത്ര പ്രിയമല്ല.
എന്നാല്‍ രാത്രിയില്‍ ചോറ് കഴിച്ച് തടികുറക്കാനുള്ള ഒരു മാര്‍ഗമാണ് ഇവിടെ പറയുന്നത്. പ്രമുഖ ന്യൂട്രീഷ്യണലിസ്റ്റ് അസ്ര ഖാനാണ് ഇന്‍സ്റ്റാഗ്രാമില്‍ ഇത്തരമൊരു മാര്‍ഗത്തെ കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. ശരീര ഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഒരു ഡിന്നര്‍ പ്ലേറ്റിനെ കുറിച്ച് പോസ്റ്റില്‍ അവര്‍ പറയുന്നുണ്ട്. അല്‍പ്പം ചോറ് അല്‍പ്പം പനീര്‍ കുറച്ച് പരിപ്പ് കറി, സാാലഡ് എന്നിവ അടങ്ങിയതാണ് ഈ ഡിന്നര്‍ പ്ലേറ്റ്. രാത്രിയില്‍ അരി ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ക്കായാണ് താന്‍ ഈ പ്ലേറ്റ് ശുപാര്‍ശ ചെയ്യുന്നതെന്ന് അസ്ര ഖാന് പോസ്റ്റില്‍ വ്യക്തമാക്കുന്നു. രാത്രിയില്‍ കാര്‍ബോ ഹൈഡ്രേറ്റ് അരിയുടെ രൂപത്തില്‍ പരിഗണിക്കാമെന്നും ഇത് അവരെ നന്നായി ഉറങ്ങാന്‍ സഹായിക്കുമെന്നും അവര്‍ പറയുന്നു