Fitness Tips

സ്ത്രീകള്‍ വെയ്റ്റ്‌ലിഫ്റ്റിങ് വര്‍ക്കൗട്ടുകള്‍ ചെയ്യുമ്പോള്‍ സംഭവിക്കുന്നത്

Published

on

വെയ്റ്റ്‌ലിഫ്റ്റിങ് വര്‍ക്കൗട്ടുകള്‍ പുരുഷന്മാരുടെ മാത്രം കുത്തകയാണെന്നും സ്ത്രീകള്‍ക്ക് അനുയോജ്യമല്ലെന്നും ഏറെക്കാലം വിശ്വസിച്ച് പോന്നിരുന്നു. എന്നാല്‍ അടുത്തിടെയാണ് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഭാരോദ്വഹന വ്യായാമങ്ങളുടെ ഗുണത്തെക്കുറിച്ച് കൂടുതല്‍ അവബോധം ഉണ്ടായത്.ഓട്ടം , ചാട്ടം തുടങ്ങിയ കാര്‍ഡിയോ വര്‍ക്കൗട്ടുകള്‍ നിങ്ങളുടെ ഹൃദയത്തെ ശക്തമായി നിലനിര്‍ത്താന്‍ സഹായിക്കുമ്പോള്‍, പേശികള്‍ കെട്ടിപ്പടുക്കുന്നതിനും നിങ്ങളുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഭാരോദ്വഹനം അഥവാ വെയ്റ്റ്‌ലിഫ്റ്റിങ് എക്‌സൈസുകള്‍ നിങ്ങളെ വളരെയധികം സഹായിക്കും.

സ്ത്രീകള്‍ വെയ്റ്റ്‌ലിഫ്റ്റിങ് വര്‍ക്കൗട്ടുകള്‍ ചെയ്യുന്നത് അവരുടെ ശരീരം തടികൂടാതെയിരിക്കുന്നതിനും പേശികള്‍ അയഞ്ഞ് തൂങ്ങാതെ ഉറച്ചിരിക്കാനും സഹായിക്കും. ഇത് അവര്‍ക്ക് മികച്ച ആകാരഭംഗി നല്‍കുന്നതിനൊപ്പം ജീവിതശൈലി പ്രശ്‌നങ്ങളെ അകറ്റി നിര്‍ത്താനും സഹായിക്കുന്നു.

നിങ്ങള്‍ ദിവസവും വെയ്റ്റ്‌ലിഫ്റ്റിങ് വര്‍ക്കൗട്ടുകള്‍ ചെയ്യുന്നത്് ശരീരത്തിന്റെ ദൃഢത, ശക്തിഎന്നിവയിലേക്ക് നയിക്കുന്നു. ഇത് അത്ലറ്റിക് പ്രകടനം മെച്ചപ്പെടുത്താനും സഹായിക്കും. വെയ്റ്റ്‌ലിഫ്റ്റിങ് വര്‍ക്കൗട്ടുകള്‍ ചെയ്യുമ്പോള്‍ മാത്രമല്ല വ്യായാമം അവസാനിച്ചതിന് ശേഷവും നിങ്ങളിലെ അധിക കലോറി എരിച്ച് കളയുകയും ചെയ്യും.

നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, വ്യായാമങ്ങള്‍ സന്തോഷകരമായ ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുകയും അതുവഴി നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുകയും ചെയ്യുന്നു.
വെയ്റ്റ്‌ലിഫ്റ്റിങ് വര്‍ക്കൗട്ട് ടൈപ്പ് 2 പ്രമേഹത്തിനുള്ള അപകടസാധ്യത കുറയ്ക്കുന്നതിനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറയുന്നതിനും കാരണമാകുമെന്ന് തെളിയിക്കുന്ന നിരവധി പഠനങ്ങളുണ്ട്. കൂടാതെ, ഇത് നിങ്ങളുടെ എല്ലുകളും പേശികളും ശക്തിപ്പെടുത്തുന്നു, അങ്ങനെ പ്രായവുമായി ബന്ധപ്പെട്ട അസ്ഥി പ്രശ്‌നങ്ങള്‍ തടയുന്നു.

അതേ സമയം ദിവസവും വെയ്റ്റ്‌ലിഫ്റ്റിങ് ചെയ്യുന്നതില്‍ പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല . വെയ്റ്റ്‌ലിഫ്റ്റിങ് വ്യായാമങ്ങള്‍ക്ക് മുമ്പ് ശരീരത്തെ സജ്ജമാക്കാന്‍ നിങ്ങള്‍ വാം അപ് വ്യായാമങ്ങള്‍ ചെയ്യുകയും അവസാനിപ്പിച്ച ശേഷം പേശികള്‍ക്ക് വിശ്രമിക്കാനും വീണ്ടെടുക്കാനും അനുവദിക്കുന്നതിന് കൂള്‍ ഡൗണ്‍ വ്യായാമങ്ങള്‍ ചെയ്യേണ്ടതും ആവശ്യമാണ്.

 

Trending

Exit mobile version